Skip to content

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് റായുഡുവിനോട് ചെയ്ത അനീതി ; ഹർഭജൻ സിങ്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് അമ്പാട്ടി റായുഡുവിനോട് കാണിച്ച അനീതിയെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. പ്രായം മറ്റൊരു തലം മാത്രമാണെന്നും എത്രത്തോളം കഴിവ് തനിക്കുണ്ടെന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ റായുഡു തെളിയിച്ചുവെന്നും ഹർഭജൻ സിങ് പറഞ്ഞു.

” അവനെ എത്രത്തോളം അഭിനന്ദിച്ചാലും മതിയാകില്ല. ലോകകപ്പ് ടീം തിരഞ്ഞെടുത്തപ്പോൾ അവനോട് ചെയ്‌തത്‌ അനീതിയായിരുന്നു. ആ ടീമിൽ അവൻ സ്ഥാനം അർഹിച്ചിരുന്നു. എന്നാൽ ഈ മത്സരത്തോടെ എത്രത്തോളം യോഗ്യത തനിക്കുണ്ടെന്ന് അവൻ തെളിയിച്ചു ഒപ്പം പ്രായം മറ്റൊരു തലം മാത്രമാണെന്നും കഴിവാണ് വിലയിരുത്തേണ്ടതെന്നും. ” ഹർഭജൻ സിങ് പറഞ്ഞു.

 

മത്സരത്തിൽ 48 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 71 റൺസ് നേടിയാണ് റായുഡു പുറത്തായത്. 44 പന്തിൽ പുറത്താകാതെ 58 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് മികച്ച പിന്തുണ നൽകി. ഇരുവരും മൂന്നാം വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തിരുന്നു.

സെപ്റ്റംബർ 22 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ അടുത്ത മത്സരം.