Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം ; അപൂർവ്വനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിലെ നേരിട്ട ആദ്യം പന്ത് ബൗണ്ടറി പായിച്ച് മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇതാദ്യമായാണ് ഐ പി എൽ സീസണിലെ ഉദ്ഘാടന മത്സരത്തിലെ ആദ്യ പന്തിൽ ഒരു ബാറ്റ്‌സ്മാൻ ബൗണ്ടറി നേടുന്നത്.

മത്സരത്തിൽ 10 പന്തിൽ നിന്നും 12 റൺസ് നേടിയ രോഹിത് ശർമ്മയെ പിയൂഷ് ചൗളയാണ് പുറത്താക്കിയത്. മത്സരത്തിൽ 5 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മുംബൈ ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടക്കുകയായിരുന്നു.

ഇത് തുടർച്ചയായി എട്ടാം സീസണിലാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപെടുന്നത്. എന്നാൽ ഈ എട്ടിൽ നാല് സീസണുകളിലും കിരീടം നേടാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു.