Skip to content

തിരിച്ചുവരവിൽ എം എസ് ധോണി സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായി 100 വിജയങ്ങൾ പൂർത്തിയാക്കി മഹേന്ദ്ര സിങ് ധോണി. പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് പരാജയപെടുത്തിയതോടെയാണ് ഈ ചരിത്രനേട്ടം എം എസ് ധോണി സ്വന്തമാക്കിയത്. ഐ പി എല്ലിൽ ഒരു ടീമിന്റെ ക്യാപ്റ്റനായി 100 വിജയം നേടുന്ന ആദ്യ താരമാണ് എം എസ് ധോണി.

മത്സരത്തിൽ 5 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ചെന്നൈ മറികടന്നു.

48 പന്തിൽ 71 റൺസ് നേടിയ അമ്പാട്ടി റായുഡുവും 44 പന്തിൽ 58 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസുമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. 6 പന്തിൽ 18 റൺസ് നേടിയ സാം കറൺ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.