Skip to content

റായുഡുവും ഡുപ്ലെസിസും തിളങ്ങി, മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം.

മുംബൈ ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 6 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ട്ടമായ ചെന്നൈയെ അമ്പാട്ടി റായുഡു, ഫാഫ് ഡുപ്ലെസിസ് കൂട്ടുകെട്ടാണ് മത്സരത്തിൽ തിരിച്ചെത്തത്. റായുഡു 48 പന്തിൽ 71 റൺസ് നേടി പുറത്തായപ്പോൾ ഡുപ്ലെസിസ് 44 പന്തിൽ 58 റൺസ് നേടി പുറത്താകാതെ നിന്നു. സാം കറൺ 6 പന്തിൽ 18 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 31 പന്തിൽ 41 റൺസ് നേടിയ സൗരഭ് തിവാരിയും 20 പന്തിൽ 33 റൺസ് നേടിയ ഡീകോക്കുമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി മൂന്ന് വിക്കറ്റും ദീപക് ചഹാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.