Skip to content

ഐ പി എൽ 2020 ; മുംബൈയ്ക്കതിരെ ചെന്നൈയ്ക്ക് 163 റൺസിന്റെ വിജയലക്ഷ്യം

ഐ പി എൽ 2020 ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് മുംബൈ ഇന്ത്യൻസ് നേടി.

31 പന്തിൽ 42 റൺസ് നേടിയ സൗരബ് തിവാരിയും 20 പന്തിൽ 33 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്കും മാത്രമേ മുംബൈ ഇന്ത്യൻസ് നിരയിൽ തിളങ്ങിയുള്ളൂ. ക്യാപ്റ്റൻ രോഹിത് ശർമ്മ 12 റൺസ് നേടി പുറത്തായി.

ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എങ്കീഡി മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ, ദീപക് ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും പിയുഷ് ചൗള, സാം കറൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി .