Skip to content

ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി സ്റ്റീവ് സ്മിത്ത് 

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. മൂന്നാം ടെസ്റ്റിൽ നേടിയ ഇരട്ട സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്ക് 3-0 ന്റെ ലീഡ് നേടികൊടുക്കുകയും ആഷസ് തിരിച്ചു പിടിക്കാനും സഹായിച്ചത് .

മൂന്നാം ടെസ്റ്റിന് മുൻപ് 938 പോയിന്റ് ആണ് സ്മിത്തിന് ഉണ്ടായിരുന്നത് . മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയതോടെ സ്മിത്തിന്റെ പോയിന്റ് 941 ആയി ഉയർന്നു . സാക്ഷാൽ ബ്രാഡ്മാൻ മാത്രമാണ് ഇനി സ്മിത്തിന് മുൻപിൽ ഉള്ളത്‌ . 961 ആണ് ബ്രാഡ്മാന്റെ കരിയർ ബെസ്റ്റ് റേറ്റിങ് .

പീറ്റർ മേയ് , റിക്കി പോണ്ടിങ് , ജാക്ക് ഹോബ്സ് എന്നിവരെയാണ് സ്മിത്ത് മറികടന്നത് .

മൂന്നാം ടെസ്റ്റിലെ സെഞ്ചുറിയോടെ ഡേവിഡ് മലാൻ 52 ആം സ്ഥാനത്തും മിച്ചൽ മാർഷ് 65 ആം സ്ഥാനത്തും എത്തി . ജോണി ബെയർസ്റ്റോ 15 ഉം കവാജ 19 ഉം സ്ഥാനങ്ങളിൽ ആണ് .

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി , പൂജാര എന്നിവരാണ്  രണ്ടും മൂന്നും സ്ഥാനങ്ങളിൽ .

ബൗളർമാരുടെ റാങ്കിങ്ങിൽ ആന്ഡേഴ്സൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാബാട രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ അശ്വിനും ജഡേജയും 3 ഉം 4 ഉം സ്ഥാനങ്ങളിൽ ആണ് . ആഷസ് സീരീസിലെ പ്രകടനത്തോടെ ജോഷ് ഹേസൽവുഡ് 5 ആം സ്ഥാനത്ത് എത്തി .

ടീമുകളുടെ റാങ്കിങ്ങിൽ ഇന്ത്യ തന്നെയാണ് ഒന്നാമത് . സൗത്ത് ആഫ്രിക്കയാണ് രണ്ടാമത് . ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ എന്നീ ടീമുകൾ ആണ് 3 ഉം 4 ഉം 5 ഉം സ്ഥാനങ്ങളിൽ