Skip to content

ഏകദിന റാങ്കിങ്ങിൽ രോഹിത് ആദ്യ അഞ്ചിൽ ഒന്നാമൻ കോഹ്ലി തന്നെ 

ഏകദിന സീരീസ് വിജയത്തിന്പുറകെ ഇന്ത്യൻ ആരാധകർക്കും രോഹിത് ഫാൻസിനും സന്തോഷ വാർത്ത . ഇന്ന് പുറത്ത് വിട്ട ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ അഞ്ചാമത് എത്തിയിരിക്കുകയാണ് രോഹിത് ശർമ്മ . സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡികോക്കിനെ 6 ആം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിതിന്റെ മുന്നേറ്റം . 

ഏകദിന പരമ്പര കളിച്ചില്ലെങ്കിലും വിരാട് കോഹ്ലി തന്നെയാണ് ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ . 876 പോയിന്റ് ആണ് ഒന്നാം സ്ഥാനത്തുള്ള കോഹ്ലിക്ക് ഉള്ളത് . ഐപിൽ സഹതാരം കൂടിയായ AB  ഡിവില്ലിയേഴ്സ് ആണ് കോഹ്ലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് . 

ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ മൂന്നാം സ്ഥാനത്തും പാകിസ്ഥാന്റെ യുവതാരം ബാബർ അസം നാലാം സ്ഥാനത്തും തുടരുന്നു . 5 ആം സ്ഥാനത്തുള്ള രോഹിതിന് 816 പോയിന്റ് ഉണ്ട് . ഡി കോക്ക് 6 ആം സ്ഥാനത്തും ജോ റൂട്ട് 7 ആം സ്ഥാനത്തും ആണ് . 

സൗത്ത് ആഫ്രിക്കൻ ബാറ്റ്‌സ്മാൻമാരായ ഫാഫ് ഡ്യൂപ്ലെസിസും അംലയും ആണ് 8 ഉം 9 ഉം സ്ഥാനങ്ങളിൽ . ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസൻ 10 ആം സ്ഥാനത്താണ് .  

ബൗളർമാരുടെ റാങ്കിങ്ങിൽ പാകിസ്ഥാന്റെ ഹസൻ അലി ഒന്നാം സ്ഥാനത്തും സൗത്ത് ആഫ്രിക്കൻ ബൗളർ ഇമ്രാൻ താഹിർ ആണ് രണ്ടാം സ്ഥാനത്താണ് . 2017 ൽ മികച്ച പ്രകടനം നടത്തിയ ബുംറയാണ് 3 ആം സ്ഥാനത്ത് . ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ ബൗളർ ബുംറ മാത്രമാണ് . 

ജോഷ് ഹേസൽവുഡ് നാലാം സ്ഥാനത്തും റബാട 5 ആം സ്ഥാനത്തും തുടർന്നു . സ്റ്റാർക്ക്‌ 6 ആം സ്ഥാനത്താണ് . ബോൾട്ട് റഷീദ് ഖാൻ എന്നിവരാണ് 7 ഉം 8 ഉം സ്ഥാനങ്ങളിൽ ആണ് . 
ICC ODI batsmen rankings

1.Virat Kohli ( India)-876
2.AB de Villiers ( South Africa)- 872

3.David Warner ( Australia)-865

4.Babar Azam ( Pakistan)- 846

5.Rohit Sharma ( India)- 816

6.Quinton de Kock ( South Africa)- 808

7.Joe Root ( England)- 802

8.Faf du Plessis ( South Africa)- 773

9.Hashim Amla ( South Africa)- 766

10.Kane Williamson ( New Zealand)- 760

Latest ICC ODI bowlers ranking

1.Hassan Ali ( Pakistan)-759
2.Imran Tahir ( South Africa)- 743

3.Jasprit Bumrah ( India)- 729

4.Josh Hazlewood ( Australia)- 714

5.Kagiso Rabada ( South Africa)- 708

6.Mitchell Starc ( Australia)- 684

7.Trent Boult ( New Zealand)- 671

8.Rashid Khan (Afghanistan)-649

9.Sunil Narine ( West Indies)- 646

10.Liam Plunkett ( England)- 646