Skip to content

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ്, പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഈ നാഴികകല്ല് മാക്‌സ്‌വെൽ പിന്നിട്ടത്.

നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് ഗ്ലെൻ മാക്‌സ്‌വെൽ . 122.95 സ്‌ട്രൈക് റേറ്റിൽ വെറും 2440 പന്തിൽ നിന്നാണ് മാക്‌സ്‌വെൽ 3000 റൺസ് പൂർത്തിയാക്കിയത്.

2532 പന്തിൽ നിന്നും 3000 റൺസ് നേടിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലറുടെ റെക്കോർഡാണ് മാക്‌സ്‌വെൽ തകർത്തത്.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ ( പന്തുകളുടെ അടിസ്ഥാനത്തിൽ )

  1. ഗ്ലെൻ മാക്സ്വെൽ – 2440
  2. ജോസ് ബട്ട്ലർ – 2532
  3. ജേസൺ റോയ് – 2824
  4. ജോണി ബെയർസ്റ്റോ – 2842
  5. കപിൽ ദേവ് – 2957
  6. ഡേവിഡ് മില്ലർ – 2997

മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ ഓസ്‌ട്രേലിയ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിലാണ് ഓസ്‌ട്രേലിയ മറികടന്നത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ഗ്ലെൻ മാക്‌സ്‌വെൽ 90 പന്തിൽ 108 റൺസും അലക്‌സ് കാരി 114 പന്തിൽ 106 റൺസും നേടി. ഗ്ലെൻ മാക്‌സ്‌വെല്ലാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും.