Skip to content

പന്ത് സ്റ്റേഡിയം കടന്നു, പാർക്കിങ് ഗ്രൗണ്ടിൽ പോയി പന്തെടുത്ത് മിച്ചൽ മാർഷ്‌

ഒരുപാട് മാറ്റങ്ങളാണ് കോവിഡ് പ്രതിസന്ധി അന്താരാഷ്ട്ര ക്രിക്കറ്റിൽ വരുത്തിയത്. കാണികളുടെ അസാന്നിധ്യം മൂലം ഗാലറിയിലേക്ക് പോകുന്ന പന്തുകൾക്കായി കളിക്കാർ തിരച്ചിൽ നടത്തുന്ന രസകരമായ കാഴ്ച്ചകൾക്ക് വരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. എന്നാൽ പന്ത് സ്റ്റേഡിയം പിന്നിട്ടാൽ എന്തായിരിക്കും സ്ഥിതി. അത്തരമൊരു രസകരമായ സംഭവത്തിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ആദ്യ ഏകദിന മത്സരം സാക്ഷ്യം വഹിച്ചത്.

മത്സരത്തിൽ പാറ്റ് കമ്മിൻസ് എറിഞ്ഞ 27 ആം ഓവറിലെ അവസാന പന്ത് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ സാം ബില്ലിങ്സിന്റെ ബാറ്റിൽ എഡ്ജ് ചെയ്യുകയും ബൗണ്ടറിയിലേക്ക് പറന്ന പന്ത് സ്റ്റേഡിയം പിന്നിട്ട് പാർക്കിങ് ഗ്രൗണ്ടിലേക്ക് പോവുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പന്തെടുക്കാൻ ഓസ്‌ട്രേലിയൻ ഫീൽഡൽ മിച്ചൽ മാർഷ് പാർക്കിങ് ഗ്രൗണ്ടിലെത്തുകയും പന്ത് കണ്ടെത്തി തിരിച്ചെത്തുകയും ചെയ്തു.

https://twitter.com/Cheeku218/status/1304486448373010433?s=19

മത്സരത്തിൽ 19 റൺസിന്റെ വിജയമാണ് ലോക ചാമ്പ്യന്മാരെ തകർത്ത് ഓസ്‌ട്രേലിയ നേടിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 295 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 275 റൺസ് നേടാനെ സാധിച്ചുള്ളൂ. 118 റൺസ് നേടിയ സാം ബില്ലിങ്സും 88 റൺസ് നേടിയ ബെയർസ്റ്റോയും മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ആഡം സാംപ നാല് വിക്കറ്റും ജോഷ് ഹേസൽവുഡ് 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 77 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും 73 റൺസ് നേടിയ മിച്ചൽ മാർഷുമാണ് മികച്ച സ്കോറിൽ എത്തിച്ചത്. ജോഷ് ഹേസൽവുഡാണ് മാൻ ഓഫ് ദി മാച്ച്.