Skip to content

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസം, ആദ്യ മത്സരത്തിൽ മോർഗനും കമ്മിൻസിനും കളിക്കാൻ സാധിക്കും

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ആദ്യ മത്സരം മുതൽ കളിക്കാൻ സാധിക്കുമെന്ന് ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് വെങ്കി മൈസൂർ.

അബുദാബിയിലെ 14 ദിവസത്തെ ക്വാറന്റൈൻ പ്രോട്ടോകോൾ ഐ പി എൽ ടീമുകൾക്ക് മാത്രമായി ആറ് ദിവസമാക്കി ചുരുക്കിയെന്നും കൊൽക്കത്തയുടെ ആദ്യ മത്സരം 23 നായതിനാൽ ആറ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി താരങ്ങൾക്ക് കളിക്കുവാൻ സാധിക്കുമെന്നും വെങ്കി മൈസൂർ പറഞ്ഞു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്, ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ tom ബാന്റൺ എന്നിവരാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം കൊൽക്കത്തയ്ക്ക് വേണ്ടി തിരിച്ചെത്തുന്നത്.

” ക്വാറന്റൈൻ ചുരുക്കുന്നതുമായി ബന്ധപ്പെട്ട് അവരിപ്പോഴും ഗവൺമെന്റുകളുമായി ചർച്ച നടത്തുന്നുണ്ട്. എന്നിരുന്നാലും ഞങ്ങളുടെ മൂന്ന് താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടിവരുമെന്നാണ് ഞങ്ങൾ കരുതുന്നത്. അവർ സെപ്റ്റംബർ 17 നാണ് ഇവിടെയെത്തുന്നത്. എന്നാൽ ഞങ്ങളുടെ ആദ്യ മത്സരം സെപ്റ്റംബർ 23 നാണ്. അതുകൊണ്ട് തന്നെ ക്വാറന്റൈൻ പൂർത്തിയാക്കി അവർക്ക് ആദ്യ മത്സരം കാണുവാൻ സാധിക്കും ” മൈസൂർ പറഞ്ഞു.