Skip to content

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ബട്ട്ലർക്ക് നഷ്ട്ടമാകും

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുവാനാണ് ബട്ട്ലർ മൂന്നാം ടി20 യിൽ നിന്നും പിന്മാറിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 29 പന്തിൽ 44 റൺസും രണ്ടാം മത്സരത്തിൽ 54 പന്തിൽ പുറത്താകാതെ 77 റൺസും നേടി തകർപ്പൻ പ്രകടനമാണ് ബട്ട്ലർ കാഴ്ച്ചവെച്ചത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. മൂന്നാം ടി20 യിൽ നിന്നും പിന്മാറിയെങ്കിലും ഏകദിന പരമ്പരയ്ക്ക് മുൻപായി ബട്ട്ലർ ടീമിൽ തിരിച്ചെത്തും. കോവിഡ് പരിശോധനകൾ വീണ്ടും പൂർത്തിയായ ശേഷമായിരിക്കും താരം ടീമിനൊപ്പം ചേരുക.