Skip to content

പെർത്തിൽ ആശങ്ക, ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ബ്രിസ്ബനിലോ അഡ്ലെയ്ഡിലോ ആരംഭിക്കും

ഐ പി എല്ലിന് ശേഷം ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ബ്രിസ്ബനിലോ അഡ്ലെയ്ഡിലോ ആയിരിക്കും ആരംഭിക്കുകയെന്ന് റിപ്പോർട്ടുകൾ. കോവിഡ് പ്രോട്ടോകോളിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ ഗവണ്മെന്റ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പെർത്തിൽ നിന്നും ആദ്യ മത്സരം മാറ്റാനൊരുങ്ങുന്നത്.

കൂടാതെ വിക്ടോറിയയിൽ കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അഡ്ലെയ്ഡ് ഓവൽ തുടർച്ചയായ ടെസ്റ്റ് മത്സരങ്ങൾക്കായി ഒരുക്കുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഓസ്‌ട്രേലിയയിലെത്തിയശേഷം താരങ്ങൾ ക്വാറന്റൈനിലിരിക്കെ തന്നെ പരിശീലനം നടത്തുവാൻ അനുവദിക്കണമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപെട്ടിരുന്നു. ലിമിറ്റഡ് ഓവർ പരമ്പരയോടെയാകും ഇന്ത്യയുടെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ഇക്കുറി ആരംഭിക്കുക.