Skip to content

എന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു ; റെയ്നയ്ക്ക് പൂർണ പിന്തുണയെന്ന് ചെന്നൈ ഉടമ ശ്രീനിവാസൻ

ഈ മാസം 19 ന് ആരംഭിക്കുന്ന ഐപിഎലിന്റെ 13 ആം സീസണിൽ നിന്ന് ചെന്നൈയുടെ സൂപ്പർ താരം റെയ്‌ന സ്വകാര്യ കാരണങ്ങളാൽ പിന്മാറിയത് വൻ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഹോട്ടൽ റൂമിനെ ചൊല്ലിയുള്ള തർക്കമാണ് പിൻമാറ്റത്തിന് കാരണമെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട്. വിജയം റെയ്‌നയുടെ തലക്ക് പിടിച്ചതാണെന്നും,ഈ സീസണിൽ നഷ്ട്ടമാകുന്ന പണത്തെ ഓർത്ത് അദ്ദേഹം ദുഖിക്കുമെന്നും ചെന്നൈ ഉടമ എൻ. ശ്രീനിവാസൻ പറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്.ഇപ്പോഴിതാ കുപ്രചരണങ്ങൾ തള്ളി കളഞ്ഞ് ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ മുന്‍പു പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച്‌ വിവാദമാക്കിയതാണെന്നും റെയ്‌നയ്ക്കൊപ്പം എക്കാലവും ഉറച്ച് നിൽക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.താന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് മാറ്റി വിവാദം സൃഷ്ടിച്ചതാണെന്ന ശ്രീനിവാസന്റെ ആരോപണം ‘ ടൈംസ് ഓഫ് ഇന്ത്യ’ പ്രതിനിധിയുമായി സംസാരിക്കുമ്ബോഴാണ് പുറത്തുവന്നത്. ‘ഐപിഎല്ലിന്റെ ആരംഭം മുതല്‍ ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റെയ്‌ന നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവത്തത് ആണെന്നും അദ്ദേഹം വ്യക്തമാക്കി“ വ്യക്തിപരമായ കാരണങ്ങളാൽ റെയ്‌ന ഇപ്പോൾ ഈ സീസണിൽ നിന്ന് ഒഴിവായെങ്കിൽ, അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു.” ശ്രീനിവാസൻ കുറിച്ചു, “നോക്കൂ, ഞാൻ ഒരിക്കലും ഒരു ക്രിക്കറ്റ് കളിക്കാരനെക്കുറിച്ച് മോശമായി സംസാരിക്കില്ല. ഞാൻ കളിക്കാരെ ബഹുമാനിക്കുന്നു. ഞാൻ ഒരു ക്രിക്കറ്റ് പ്രേമിയാണ്. ഐ‌പി‌എൽ നിലവിൽ വരുന്നതിന് വളരെ മുമ്പുതന്നെ ഇന്ത്യാ സിമൻറ്സ് ക്രിക്കറ്റ് താരങ്ങളെ പിന്തുണയ്ച്ചിരുന്നു. ”സി‌എസ്‌കെ ഉടമ പറഞ്ഞു,