Skip to content

ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 5 റൺസിന്റെ വിജയം ; ടി20 പരമ്പര സമനിലയിൽ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാന് 5 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് നേടാനെ സാധിച്ചുള്ളൂ.

33 പന്തിൽ 54 റൺസ് നേടിയ ഹൈദർ അലി, 52 പന്തിൽ 86 റൺസ് നേടിയ ഹഫീസ് എന്നിവരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 190 റൺസ് നേടിയത്.

മറുപടി ബാറ്റിങിൽ 31 പന്തിൽ 46 റൺസ് നേടിയ ടോം ബാന്റണും 33 പന്തിൽ 61 റൺസ് നേടിയ മൊയിൻ അലിയും ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

പാകിസ്ഥാന്റെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ 1-1 ന് സമനിലയിൽ കലാശിച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.