Skip to content

ഈ ഐ പി എല്ലിൽ ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം, ഗൗതം ഗംഭീർ

സുരേഷ് റെയ്‌നയുടെ അസാന്നിധ്യത്തിൽ എം എസ് ധോണി ചെന്നൈ സൂപ്പർ കിങ്സിനായി മൂന്നാം നമ്പർ പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഒരു വർഷമായി ക്രിക്കറ്റിൽ നിന്നും മാറിനിന്നിരുന്ന ധോണിയ്ക്ക് ഇതൊരു മികച്ച അവസരമാണെന്നും മൂന്നാം നമ്പറിൽ ഇറങ്ങിയാൽ കൂടുതൽ പന്തുകൾ നേരിട്ട് താളം കണ്ടെത്താനും ഇന്നിങ്‌സ് നിയന്ത്രിച്ച് ബാറ്റ് ചെയ്യുവാനും എം എസ് ധോണിയ്ക്ക് സാധിക്കുമെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” സുരേഷ് റെയ്‌നയുടെ അഭാവത്തിൽ നമ്പറിൽ ഒരു പരിചയസമ്പത്തുള്ള ബാറ്റ്‌സ്മാനെ അവർക്ക് ആവശ്യമാണ്. ഇത് എം എസ് ധോണിയ്ക്ക് ലഭിച്ച മികച്ച അവസരമാണ് അത്‌ ധോണി വിനിയോഗിക്കുമെന്നാണ് ഞാൻ കരുതുന്നത്. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.