Skip to content

റിച്ചാർഡ്സണ് പകരക്കാരനായി ആഡം സാംപ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്

സെപ്റ്റംബർ 19 ന് ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ പുറത്ത്. പകരക്കാരനായി ഓസ്‌ട്രേലിയൻ സ്പിന്നർ ആഡം സാംപയെ വിരാട് കോഹ്ലിയുടെ ടീം സ്വന്തമാക്കി. തന്റെ ആദ്യ കുഞ്ഞിന്റെ ജനനം ഐ പി എൽ സമയത്ത് പ്രതീക്ഷിക്കുന്നതിനാലാണ് റിച്ചാർഡ്‌സൺ ഐ പി എൽ പതിമൂന്നാം സീസണിൽ നിന്നും പിന്മാറിയത്.

ഐ പി എല്ലിൽ 11 മത്സരങ്ങളിൽ കളിച്ചിട്ടുള്ള സാംപ 19 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഐ പി എല്ലിൽ ഒരു മത്സരത്തിൽ ആറ് വിക്കറ്റുകൾ നേടിയിട്ടുള്ള ഒരേയൊരു സ്പിന്നറും കൂടിയാണ് സാംപ.