Skip to content

പാകിസ്ഥാൻ സൂപ്പർ ലീഗിലെ മാറ്റിവെച്ച മത്സരങ്ങൾ നവംബറിൽ നടത്തിയേക്കും

കോവിഡ് 19 നെ തുടർന്ന് മാറ്റിവെച്ച പാകിസ്ഥാൻ സൂപ്പർ ലീഗിലെ തുടർന്നുള്ള മത്സരങ്ങൾ നവംബറിൽ കറാച്ചിയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്ലേയോഫിന് തൊട്ടുമുൻപായാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്.

രാജ്യത്ത് കോവിഡ് 19 കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവംബറിൽ സുരക്ഷിതമായി നടത്താൻ സാധിക്കുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതീക്ഷിക്കുന്നത്.

കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയാണെങ്കിൽ സ്റ്റേഡിയത്തിൽ ആരാധകരെയും അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.