Skip to content

ദീപക് ചഹാറിന് പുറകെ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാനും കോവിഡ് പോസിറ്റീവ്

ഫാസ്റ്റ് ബൗളർ ദീപക് ചഹാറിന് പുറകെ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ ഋതുരാജ് ഗെയ്‌ക്വാദിനും കോവിഡ് 19 സ്ഥിരീകരിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്നലെയാണ് 10 സപ്പോർട്ട് സ്റ്റാഫും ഒരു ഇന്ത്യൻ താരവുമടക്കം 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ സൂപ്പർ കിങ്‌സ് അറിയിച്ചത്. ഇതിനുപുറകെയാണ് മഹാരാഷ്ട്ര ബാറ്റ്‌സ്മാനായ ഋതുരാജ് കോവിഡ് ബാധിതനായത്.

കൂടാതെ വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തി സീനിയർ താരം സുരേഷ് റെയ്‌ന ഈ ഐ പി എൽ സീസണിൽ നിന്നും പിന്മാറിയിരുന്നു.

ഐ പി എല്ലിനായി യു എ ഇ യിലേക്ക് തിരിക്കുന്നതിന് മുൻപ് ചെന്നൈ സൂപ്പർ കിങ്‌സ് മാത്രമാണ് നാട്ടിൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചത്.