Skip to content

ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി, സുരേഷ് റെയ്‌ന ഈ സീസണിൽ കളിക്കില്ല

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. സൂപ്പർതാരം സുരേഷ് റെയ്‌ന ഈ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് താരം ഈ സീസണിൽ നിന്നും പിന്മാറിയത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലം റെയ്ന ഈ സീസണിൽ നിന്നും പിന്മാറിയെന്നും യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവെന്നും ചെന്നൈ സൂപ്പർ കിങ്‌സ് അറിയിച്ചു.

നേരത്തെ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പുറകെ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.