Skip to content

അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് പുറകെ ജോസ് ബട്ട്ലറെ പ്രശംസിച്ച് സഹതാരം ക്രിസ് വോക്‌സ്. ബട്ട്ലർ ഫോമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ചേസിങിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ബട്ട്ലറെന്നും അതവൻ ഈ പ്രകടനത്തോടെ ഒരിക്കൽ കൂടെ തെളിയിച്ചുവെന്നും മത്സരശേഷം മാൻ ഓഫ് ദി മാച്ച് അവാർഡ് കൈപറ്റിയ ശേഷം ബട്ട്ലർ പറഞ്ഞു.

Chris Woakes and Jos Buttler ( Picture credit : Twitter /England Cricket)

” ഈ പിച്ചിൽ തിരിച്ചാക്രമിച്ച് കളിക്കുക തന്നെയാണ് വേണ്ടത്. പ്രത്യേകിച്ച് ഒല്ലി പോപ്പിന്റെ വിക്കറ്റിന് ശേഷം കൂടുതൽ വേഗത്തിൽ റൺസ് സ്കോർ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അത് ശരിയായ തീരുമാനം തന്നെയായിരുന്നു. ബട്ട്ലർ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ സന്തോഷമുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണവൻ, പ്രത്യേകിച്ചും ചേസിങിൽ. അതവൻ ഒരിക്കൽ കൂടി തെളിയിച്ചു. സ്വീപ് ചെയ്തു റിവേഴ്സ് സ്വീപിലൂടെയും മികച്ച രീതിയിലാണ് അവൻ സ്പിന്നർമാരെ നേരിട്ടത്. ” വോക്‌സ് പറഞ്ഞു.

Chris Woakes ( Picture credit : England Cricket Twitter Handle )

” ബാറ്റിങ് പരിശീലനത്തിൽ ഞാൻ കുറവ് വരുത്തിയിട്ടില്ല. ഭാഗ്യവശാൽ ഇന്ന് പന്തിൽ ശ്രദ്ധ കേന്ദ്രീകരികാരിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചു. വിക്കറ്റെടുന്നതിലും ഞാൻ സന്തോഷവാനാണ്. ഈ പ്രകടനം തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ” വോക്‌സ് കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ ഉയർത്തിയ 277 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ട്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. ബട്ട്ലർ 75 റൺസ് നേടി പുറത്തായപ്പോൾ വോക്‌സ് 84 റൺസ് നേടി പുറത്താകാതെ നിന്നു. 139 റൺസ് ഇരുവരും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തിരുന്നു.