Skip to content

ഇംഗ്ലണ്ടിന് തിരിച്ചടി, ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ സൂപ്പർതാരം കളിക്കില്ല

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് സ്റ്റോക്സ് പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

” ഈ ആഴ്ച ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൽ നിന്നും ന്യൂസിലാൻഡിലേക്ക് തിരിക്കും. ഓഗസ്റ്റ് 13 ഉം ഓഗസ്റ്റ് 21 നും പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾ സ്റ്റോക്സിന് നഷ്ട്ടമാകും ” പ്രസ്താവനയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ന്യൂസിലാൻഡിലാണ് സ്റ്റോക്സിന്റെ അച്ഛനും അമ്മയും താമസിക്കുന്നത്.