Skip to content

ഇംഗ്ലണ്ട് 219 റൺസിന് പുറത്ത്, പാകിസ്ഥാന് 107 റൺസിന്റെ ലീഡ്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 219 റൺസിന് പുറത്ത്. മൂന്നാം ദിനം 92/4 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം ദിനം 127 റൺസ് കൂട്ടിചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

62 റൺസ് നേടിയ യുവതാരം ഒല്ലി പോപ്പ്, 38 റൺസ് നേടിയ ജോസ് ബട്ട്ലർ എന്നിവർ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

പാകിസ്ഥാന് വേണ്ടി യാസിർ ഷാ നാലും ഷാദാബ്‌ ഖാൻ, മൊഹമ്മദ് അബ്ബാസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.