Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി ഈ റെക്കോർഡ് മോർഗൻ സ്വന്തമാക്കിയത്.

( Picture Source : Twitter / Icc )

മത്സരത്തിൽ നാല് സിക്സും 15 ഫോറുമടക്കം 84 പന്തിൽ 106 റൺസ് നേടിയാണ് മോർഗൻ പുറത്തായത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി മോർഗൻ നേടിയ സിക്സുകളുടെ എണ്ണം 215 ആയി.

( Picture Source : Twitter )

മൂന്ന് ഫോർമാറ്റിൽ 331 മത്സരങ്ങളിൽ നിന്നും 211 സിക്സ് നേടിയാണ് ഈ റെക്കോർഡ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് സ്വന്തമാക്കിയിരുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

ഓയിൻ മോർഗൻ – 215 *

എം എസ് ധോണി – 211

റിക്കി പോണ്ടിങ് – 171

ബ്രണ്ടൻ മക്കല്ലം – 170

എ ബി ഡിവില്ലിയേഴ്സ് – 135

ഓയിൻ മോർഗന്റെ തകർപ്പൻ പ്രകടനത്തിനിടയിലും മത്സരത്തിൽ വിജയം നേടാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. ഇംഗ്ലണ്ട് ഉയർത്തിയ 329 റൺസിന്റെ വിജയലക്ഷ്യം 49.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ അയർലൻഡ് മറികടക്കുകയായിരുന്നു.

( Picture Source : Twitter ICC )

128 പന്തിൽ 142 റൺസ് നേടിയ ഓപ്പണർ പോൾ സ്റ്റിർലിങും, 112 പന്തിൽ 113 റൺസ് നേടിയ ക്യാപ്റ്റൻ ആൻഡി ബാൽബിർനിയുമാണ് അയർലൻഡിനെ വിജയത്തിലെത്തിച്ചത്.