Skip to content

ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 329 റൺസിന്റെ വിജയലക്ഷ്യം 49.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ അയർലൻഡ് മറികടക്കുകയായിരുന്നു.

128 പന്തിൽ 142 റൺസ് നേടിയ പോൾ സ്റ്റിർലിങ്, 112 പന്തിൽ 113 റൺസ് നേടിയ ക്യാപ്റ്റൻ ആൻഡി ബാൽബിർനി എന്നിവരുടെ മികവിലാണ് ലോകചാമ്പ്യന്മാരെ അയർലൻഡ് മുട്ടുകുത്തിച്ചത്. രണ്ടാം വിക്കറ്റിൽ 214 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു.

( Picture Source : Twitter )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 84 പന്തിൽ 106 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗന്റെയും 51 പന്തിൽ 58 റൺസ് നേടിയ ടോം ബാന്റന്റെയും 42 പന്തിൽ 51 റൺസ് നേടിയ ഡേവിഡ് വില്ലിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്.

https://twitter.com/Irelandcricket/status/1290753709341904896?s=19

പോൾ സ്റ്റിർലിങാണ് പ്ലേയർ ഓഫ് ദി മാച്ച്. പരമ്പരയിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനം കാഴ്ച്ചവെച്ച ഡേവിഡ് വില്ലിയാണ് പ്ലേയർ ഓഫ് ദി സിരീസ്.

മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങളിലെ വിജയത്തോടെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.