Skip to content

ബാബർ അസമിന് ഫിഫ്റ്റി, ആദ്യ ദിനത്തിൽ പാകിസ്ഥാൻ ആധിപത്യം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് മികച്ച തുടക്കം. മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടിയിട്ടുണ്ട്. 69 റൺസ് നേടിയ ബാബർ അസമും, 46 റൺസ് നേടിയ ഷാൻ മസൂദുമാണ് ക്രീസിലുള്ളത്.

ആബിദ് അലി (16), ക്യാപ്റ്റൻ അസ്ഹർ അലി (0) എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ട്ടമായത്.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ, ക്രിസ് വോക്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.