Skip to content

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ക്യാപ്റ്റൻ ഓയിൻ മോർഗനൊപ്പം ബെയർസ്റ്റോയെത്തി.

Johny Bairstow ( Picture Source : Twitter )

ഓസ്‌ട്രേലിയക്കെതിരെ 2018 ൽ നോട്ടിങ്ഹാമിൽ നടന്ന മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടിയാണ് ഈ റെക്കോർഡ് ക്യാപ്റ്റൻ ഓയിൻ മോർഗൻ സ്വന്തമാക്കിയിരുന്നത്.

Johny Bairstow ( Picture Source : Twitter )

മത്സരത്തിൽ 41 പന്തിൽ നിന്നും 14 ഫോറും 2 സിക്സുമടക്കം 82 റൺസ് നേടിയ ബെയർസ്റ്റോ ഏകദിന ക്രിക്കറ്റിൽ 3,000 റൺസും പൂർത്തിയാക്കി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ജോ റൂട്ടിനൊപ്പം ബെയർസ്റ്റോയെത്തി. 72 ഇന്നിങ്സിൽ നിന്നുമാണ് ഇരുവരും ഏകദിനത്തിൽ 3,000 റൺസ് പൂർത്തിയാക്കിയത്.