Skip to content

ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തിന് പുറകെ ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ.

ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ജോ റൂട്ടിനൊപ്പം ബെയർസ്റ്റോയെത്തി. 72 ഇന്നിങ്സിൽ നിന്നാണ് ഇരുവരും ഇംഗ്ലണ്ടിന് വേണ്ടി 3,000 റൺസ് നേടിയത്.

41 പന്തിൽ 14 ഫോറും 2 സിക്സുമടക്കം 82 റൺസ് നേടിയാണ് ബെയർസ്റ്റോ പുറത്തായത്. മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയം നേടിയ ഇംഗ്ലണ്ട് ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര 2-0 ന് സ്വന്തമാക്കി.