Skip to content

ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ബൗളർ ആദിൽ റഷീദ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഈ നാഴികക്കല്ല് റഷീദ് പിന്നിട്ടത്. ഇതോടെ ഏകദിനത്തിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇംഗ്ലണ്ട് സ്പിന്നറെന്ന നേട്ടവും ആദിൽ റഷീദ് സ്വന്തമാക്കി.

ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സൺ, ഡാരൻ ഗോ, സ്റ്റുവർട്ട് ബ്രോഡ്, ആൻഡ്രൂ ഫ്ലിന്റോഫ്‌ എന്നിവരാണ് ഏകദിനത്തിൽ ആദിൽ റഷീദിന് മുൻപ് 150 വിക്കറ്റുകൾ നേടിയിട്ടുള്ള ഇംഗ്ലണ്ട് ബൗളർമാർ.

Adil Rashid and Eoin Morgan ( Picture Source : Twitter England Cricket )

79 മത്സരങ്ങളിൽ നിന്നും 104 വിക്കറ്റുകൾ നേടിയ ഗ്രെയിം സ്വാനാണ് ഏകദിനത്തിൽ ആദിൽ റഷീദിന് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള ഇംഗ്ലണ്ട് സ്പിന്നർ.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ഇംഗ്ലണ്ട് ബൗളർമാർ

( Picture Source : Twitter )

ജെയിംസ് ആൻഡേഴ്സൺ – 269

ഡാരൻ ഗോ – 234

സ്റ്റുവർട്ട് ബ്രോഡ് – 178

ആൻഡ്രൂ ഫ്ലിന്റോഫ്‌ – 168

ആദിൽ റഷീദ് – 150 *