Skip to content

നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻ‌ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി കീറോൺ പൊള്ളാർഡ് തുടരുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഓഗസ്റ്റ് 18 നാണ് കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്.

ഡ്വെയ്ൻ ബ്രാവോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞ സീസണിൽ പൊള്ളാർഡ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. 2017 ലും 2018 ലും തുടർച്ചയായി ടീമിനെ ബ്രാവോ കിരീടനേട്ടത്തിലെത്തിച്ചപ്പോൾ കഴിഞ്ഞ സീസണിൽ ടീമിനെ പ്ലേയോഫിൽ എത്തിക്കാനെ പൊള്ളാർഡിന് സാധിച്ചുള്ളൂ.

പൊള്ളാർഡിനെ നായകനായി തുടരുന്നതിൽ സന്തോഷമുണ്ടെന്നും കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് ആവശ്യപെട്ടത് ബ്രാവോയാണെന്നും ടീം സി ഇ ഒ പ്രസ്താവനയിൽ പറഞ്ഞു.