Skip to content

കോഹ്ലി വെറും സാധാരണ ബാറ്റ്‌സ്മാനെന്ന് തോന്നിയിരുന്നു ; പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറയുന്നു

ആദ്യമായി വിരാട് കോഹ്ലിക്കെതിരെ പന്തെറിഞ്ഞപ്പോൾ അദ്ദേഹം ഒരു സാധാരണ ബാറ്റ്‌സ്മാനായി മാത്രമാണ് തോന്നിയതെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ജുനൈദ് ഖാൻ. 2012 ൽ നടന്ന ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയെ കുറിച്ച് സംസാരിക്കവെയാണ് കോഹ്ലിയുമായുള്ള പോരാട്ടത്തെ കുറിച്ച് ജുനൈദ് ഖാൻ തുറന്നുപറഞ്ഞത്.

( Picture Source : Twitter )

പരമ്പരയിൽ തകർപ്പൻ പ്രകടനമായിരുന്നു ജുനൈദ് ഖാൻ2 കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും 10 വിക്കറ്റുകൾ നേടിയ താരം പരമ്പരയിൽ മൂന്ന് തവണ വിരാട് കോഹ്ലിയെ പുറത്താക്കിയുരുന്നു.

24 പന്തുകൾ ജുനൈദ് ഖാനെതിരെ നേരിട്ടപ്പോൾ മൂന്ന് റൺസ് മാത്രമാണ് വിരാട് കോഹ്ലിക്ക് നേടാൻ സാധിച്ചത്.

” കോഹ്ലിക്കെതിരെ ഞാൻ ആദ്യം എറിഞ്ഞ ബോൾ വൈഡ് ആയിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ കോഹ്ലിയെ വീഴ്ത്താൻ എനിക്ക് സാധിക്കും. അപ്പോൾ അദ്ദേഹം ഒരു സാധാരണ ബാറ്റ്‌സ്മാനായാണ് എനിക്ക് തോന്നിയത് ” ജുനൈദ് ഖാൻ പറഞ്ഞു.

( Picture Source : Twitter )

എന്നാൽ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ വിരാട് കോഹ്ലിയാണെന്നും മൂന്ന് ഫോർമാറ്റിലെയും അവിസ്മരണീയ പ്രകടനമാണ് ബാബർ അസം, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവരെ കോഹ്ലി പുറകിലാക്കുന്നതിന് പിന്നിലെ കാരണമെന്നും ജുനൈദ് ഖാൻ കൂട്ടിച്ചേർത്തു.