Skip to content

ടെസ്റ്റിൽ 500 വിക്കറ്റ് ; അഭിമാനനേട്ടത്തിൽ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ വീഴ്ത്തിയാണ് സ്റ്റുവർട്ട് ബ്രോഡ് 500 വിക്കറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.

( Picture Source : Twitter )

ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സണ് ശേഷം 500 വിക്കറ്റ് നേടുന്ന ഇംഗ്ലണ്ട് ബൗളറും നാലാമത്തെ ഫാസ്റ്റ് ബൗളറും കൂടിയാണ് സ്റ്റുവർട്ട് ബ്രോഡ്. ആൻഡേഴ്സണെ കൂടാതെ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്, വെസ്റ്റിൻഡീസ് ഇതിഹാസം കോർട്ണി വാൽഷ്‌ എന്നിവരാണ് ടെസ്റ്റിൽ 500 വിക്കറ്റ് നേടിയിട്ടുള്ള ഫാസ്റ്റ് ബൗളർമാർ.

( Picture Source : Twitter )

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ബൗളർമാർ

1. മുത്തയ്യ മുരളീധരൻ – 800

2. ഷെയ്ൻ വോൺ – 708

3. അനിൽ കുംബ്ലെ – 619

4. ജെയിംസ് ആൻഡേഴ്സൺ – 589 *

5. ഗ്ലെൻ മഗ്രാത്ത് – 563

6. കോർട്നി വാൽഷ്‌ – 519

7. സ്റ്റുവർട്ട് ബ്രോഡ് – 500*