Skip to content

അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

അയർലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള പതിനാലംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓയിൻ മോർഗൻ നയിക്കുന്ന ടീമിൽ ഓൾ റൗണ്ടർ മൊയീൻ അലിയും ബാറ്റ്‌സ്മാൻ ജോ ഡെൻലിയും, ജോണി ബെയർസ്റ്റോയും ഇടം നേടി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചതിനാൽ ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്, ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ എന്നിവർക്ക് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല.

2023 ഏകദിന ലോകകപ്പിനുള്ള യോഗ്യത നിർണയിക്കുന്നതിന് വേണ്ടിയുള്ള ഏകദിന സൂപ്പർ ലീഗിലെ ആദ്യ പരമ്പര കൂടിയാണിത്.

അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം

ഓയിൻ മോർഗൻ (c), മൊയീൻ അലി, ജോണി ബെയർസ്റ്റോ, ടോം ബാന്റൺ, സാം ബില്ലിങ്‌സ്, ടോം കറൺ, ലിയാം ഡോസൺ, ജോ ഡെൻലി, സാഖിബ് മഹ്മൂദ്, ആദിൽ റഷീദ്‌, ജേസൺ റോയ്, റീസെ ടോപ്ലെ, ജെയിംസ് വിൻസ്, ഡേവിഡ് വില്ലി

റിസർവ് – ലിയാം ലിവിങ്സ്റ്റൺ, ലൂയിസ് ഗ്രിഗറി, റിച്ചാർഡ് ഗ്‌ളീസൺ