Skip to content

ഇന്ത്യൻ ബൗളർമാരിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ട് ആ ബൗളറെ ; ലാബുഷെയ്ൻ പറയുന്നു

ഇന്ത്യൻ ബൗളർമാരിൽ നേരിടാൻ ഏറ്റവും പ്രയാസം ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയെ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ.

” അവരെല്ലാവരും മികച്ച ബൗളർമാരാണ് എന്നാൽ അതിൽ ജസ്പ്രീത് ബുംറയെ മറികടക്കുകയെന്നത് പ്രയാസമായിരിക്കും. 140 ന് മുകളിൽ വേഗതയിൽ സ്ഥിരതയോടെ പന്തെറിയാനും അനുകൂലമായ സാഹചര്യമാണെങ്കിൽ പന്ത് സ്വിങ് ചെയ്യാനും ബുംറയ്ക്ക് സാധിക്കും. എപ്പോഴും സ്വയം പരീക്ഷിക്കേണ്ടത് ഏറ്റവും മികച്ചവർക്കെതിരെയാണ്. ഇന്ത്യൻ അറ്റാക്കിന്റെ ലീഡർ ജസ്പ്രീത് ബുംറയാണ് ” അടുത്തിടെ നടന്ന അഭിമുഖത്തിൽ ലാബുഷെയ്ൻ പറഞ്ഞു.

( Picture Source : Twitter )

ടെസ്റ്റിൽ ഒരേയൊരു  മത്സരത്തിൽ മാത്രമാണ് ഇന്ത്യയ്‌ക്കെതിരെ ലാബുഷെയ്ൻ  കളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കഴിഞ്ഞ പര്യടനത്തിൽ സിഡ്‌നിയിൽ നടന്ന മത്സരത്തിൽ 38 റൺസ് എടുക്കാനെ ലാബുഷെയ്ന് സാധിച്ചിരുന്നുള്ളൂ.

( Picture Source : Twitter )

പിന്നീട് ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ടീമിൽ സ്ഥാനമുറപ്പിച്ച ലാബുഷെയ്ൻ നിലവിൽ ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനും കോഹ്ലിക്കും പുറകിൽ മൂന്നാം സ്ഥാനത്താണ്. 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും നാല് സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയും നേടിയ താരത്തിന്റെ ബാറ്റിങ് ശരാശരി 63 ന് മുകളിലാണ്.