Skip to content

ഐസിസി ടി20 ലോകകപ്പ് മാറ്റിവെച്ചു

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരുന്ന ഐസിസി ടി20 ലോകകപ്പ് കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ചു. ഇന്ന് ചേർന്ന ഐസിസി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 18 മുതലായിരുന്നു ടൂർണമെന്റ് ഷെഡ്യൂൾ ചെയ്‌തിരുന്നത്.

എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിൽ ന്യൂസിലാൻഡിൽ നടക്കാനിരിക്കുന്ന ഐസിസി വുമൺസ് ലോകക്കപ്പ് ഷെഡ്യൂൾ പ്രകാരം നടക്കും.