Skip to content

മാഞ്ചസ്റ്റർ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിങ്സിൽ 182 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ രാമദ് വിക്കറ്റ് നഷ്ട്ടത്തിൽ 32 റൺസ് നേടിയിട്ടുണ്ട്. 16 റൺസ് നേടിയ ബെൻ സ്റ്റോക്സും 8 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടുമാണ് ക്രീസിലുള്ളത്. സാക്ക് ക്രൗലി (11), ജോസ് ബട്ട്ലർ (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ 75 റൺസ് നേടിയ ക്രെയ്ഗ് ബ്രാത്വെയ്റ്റ്, 68 റൺസ് നേടിയ ഷാമർ ഗ്രൂച്ച്, 51 റൺസ് നേടിയ റോസ്റ്റൺ ചേസ് എന്നിവരുടെ മികവിലാണ് വെസ്റ്റിൻഡീസ് ഫോളോ ഓൺ ഒഴിവാക്കിയത്.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവർ മൂന്ന് വിക്കറ്റും സാം കറൺ രണ്ട് വിക്കറ്റും നേടി.