Skip to content

കോഹ്ലിയോ രോഹിത് ശർമ്മയോ ? പന്തെറിഞ്ഞതിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആരെന്ന് തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ യുവതാരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ പന്തെറിഞ്ഞതിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണെന്ന് ഓസ്‌ട്രേലിയൻ യുവ ഫാസ്റ്റ് ബൗളർ ജൈ റിച്ചാർഡ്സൺ. അടുത്തിടെ നൽകിയ പോഡ്കാസ്റ്റിലാണ് ഇക്കാര്യം റിച്ചാർഡ്സൺ തുറന്നുപറഞ്ഞത്.

( Picture Source : Twitter )

” എപ്പോഴും വല്ലാത്തൊരു ഊർജ്ജത്തോടെയാണ് ബാറ്റ് ചെയ്യുന്നത് .ഞാൻ പന്തെറിഞ്ഞിട്ടുള്ള മറ്റേത് ബാറ്റ്‌സ്മാനെ വെച്ചുനോക്കിയാലും അദ്ദേഹം വേറൊരു തലത്തിലാണെന്ന് പറയേണ്ടിവരും. ഇന്ത്യൻ ടീമിൽ തന്നെ രോഹിത് ശർമ്മ ഉണ്ടെങ്കിൽ കൂടിയും കോഹ്ലിയുള്ളത് മറ്റൊരു ലെവലിലാണ്. നമുക്ക് സങ്കല്പിക്കാൻ പോലും സാധിക്കാത്ത സ്ഥലങ്ങളിലേക്കാണ് അദ്ദേഹം പന്ത് പായിക്കുന്നത്. ഒപ്പം ബാറ്റ് ചെയ്യുന്ന സഹതാരങ്ങളെയും തന്നോടൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹം പ്രോത്സാഹിക്കാറുണ്ട്. അദ്ദേഹം അവിശ്വസനീയമാണ്. അത്തരത്തിൽ മത്സരത്തിന്റെ ഗതി മാറ്റാൻ കോഹ്ലിക്ക് സാധിക്കും ” റിച്ചാർഡ്സൺ പറഞ്ഞു.

( Picture Source : Twitter )

മികച്ച പ്രകടനമാണ് വിരാട് കോഹ്ലിക്കെതിരെ ജൈ റിച്ചാർഡ്സൺ പുറത്തെടുത്തിട്ടുള്ളത്. ഏകദിനത്തിൽ നാല് തവണ കോഹ്ലിയെ പുറത്താക്കാൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.