Skip to content

ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയ്ക്കും സ്പിന്നർ പിയുഷ് ചൗളയ്ക്കുമൊപ്പം ബാറ്റിങ് പരിശീലനം നടത്തി സുരേഷ് റെയ്‌ന. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഷാമിയ്ക്കും പിയുഷ് ചൗളയ്ക്കുമൊപ്പമുള്ള പരിശീലന വീഡിയോ റെയ്ന പങ്കുവെച്ചത്.

https://twitter.com/ImRaina/status/1284508768701681664?s=19

കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യത്തെ പ്രൊഫഷണൽ ക്രിക്കറ്റ് മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണും കൊവിഡ് 19 മൂലം അനിശ്ചിതകാലത്തേക്ക് ബിസിസിഐ മാറ്റിവെച്ചിരിക്കുകയാണ്.

ഇന്ത്യയിൽ സാഹചര്യങ്ങൾ രൂക്ഷമാകുന്നതിനാൽ യു എ ഇ ഐ പി എല്ലിന് വേദിയായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിയാണ് സുരേഷ് റെയ്‌നയും പിയുഷ് ചൗളയും കളിക്കുന്നത്. കഴിഞ്ഞ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് ചൗളയെ ചെന്നൈ സ്വന്തമാക്കിയത്. മൊഹമ്മദ് ഷാമിയാകട്ടെ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടിയാണ് കളിക്കുക.