Skip to content

ഇത് കരീബിയൻ വീര്യം, ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റിൻഡീസ്

സതാപ്ടണിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം.

രണ്ടാം ഇന്നിങ്സിൽ 200 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 95 റൺസ് നേടിയ ബ്ലാക്ക്വുഡിന്റെയും 37 റൺസ് നേടിയ റോസ്റ്റൺ ചേസിന്റെയും മികവിൽ ആറ്‌ വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറിക്കടക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ മൂന്നും ബെൻ സ്റ്റോക്സ് രണ്ടും മാർക്ക് വുഡ് ഒരു വിക്കറ്റും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വെസ്റ്റിൻഡീസ് 1-0 ന് സ്വന്തമാക്കി.