Skip to content

ഓസ്‌ട്രേലിയയ്‌ക്കെതിരെ നിങ്ങൾ നന്നായി കളിക്കുക മാത്രമല്ല വേണ്ടത് ; ടീം വിജയിക്കുകയും വേണം ; കോഹ്ലിക്ക് ഉപദേശവുമായി ഗാംഗുലി

ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസ് ഈ വർഷാവസാനം ഓസ്‌ട്രേലിയയിൽ നടക്കും. കൊറോണ വൈറസ് ലോകത്താകമാനം പടർന്നതോടെ സീരീസ് നടക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി സീരീസ് നടക്കുമെന്ന കാര്യം സ്ഥിരീകരിച്ചതോടെ ആശങ്കകൾക്ക് അറുതിയായി.

2018-19 ൽ ഓസ്ട്രേലിയയിൽ നടന്ന നാല് മത്സര ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ നേടിയിരുന്നു. എന്നിരുന്നാലും, ഓസ്‌ട്രേലിയൻ ടീമിൽ ഇപ്പോൾ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് എന്നിവർ തിരിച്ചെത്തിയതിനാൽ 2018 ന്റെ ആവർത്തനമാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് വാർണർ-സ്മിത്ത് ഇരുവരും 2018-19 സീരീസിൽ കളിച്ചിരുന്നില്ല.

” ഇത് ഒരു കഠിന പരമ്പരയാകും. 2018 ലെ പര്യടനം പോലെയാകില്ല ഇത്തവണ. ഇപ്രാവശ്യം ശക്തമായ ഓസ്‌ട്രേലിയൻ ടീമാണ്, പക്ഷേ ഞങ്ങളുടെ ടീം മികച്ചതാണ്. ഞങ്ങൾക്ക് മികച്ച ബാറ്റിംഗ് ഉണ്ട്, ഞങ്ങൾക്ക് മികച്ച ബോളിംഗ് ഉണ്ട്. ” ഗാംഗുലി പറഞ്ഞു.

“ ഞാൻ കോഹ്ലിയോട് പറഞ്ഞു നിങ്ങൾ വിരാട് കോഹ്‌ലിയാണ്, നിങ്ങളുടെ നിലവാരം ഉയർന്നതാണ്. നിങ്ങൾ കളിക്കാൻ ഇറങ്ങുമ്പോൾ, നിങ്ങളുടെ ടീമിനൊപ്പം നടക്കുമ്പോൾ, ഞാൻ ടിവിയിൽ കാണുമ്പോൾ, നിങ്ങൾ ഓസ്‌ട്രേലിയയ്‌ക്കെതിരെ നന്നായി കളിക്കുമെന്ന് മാത്രമല്ല പ്രതീക്ഷിക്കുന്നത്. ടീം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം നിങ്ങൾ നിങ്ങളുടെ സ്റ്റാൻഡേർഡ് സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ നിങ്ങൾ മാനദണ്ഡങ്ങൾക്കനുസൃതമായി കളിക്കണം , ”അദ്ദേഹം കൂട്ടിച്ചേർത്തു.