Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ന്യൂസിലാൻഡ് ബൗളർ നെയിൽ വാഗ്നറിനെ പിന്തള്ളിയാണ് ഹോൾഡർ ബൗളർമാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്.

904 റേറ്റിങ് പോയിന്റോടെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. ഏഴാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബൗളർ.

ആദ്യ 6 വിക്കറ്റുകൾ വീഴ്ത്തിയ ഹോൾഡർ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും നേടിയിരുന്നു. മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ സഹതാരം ഷാന്നോൺ ഗബ്രിയേൽ എട്ടാം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ട് ബൗളർ ജെയിംസ് ആൻഡേഴ്സൻ പത്താം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. മത്സരത്തിൽ മൂന്ന് വിക്കറ്റ് മാത്രമാണ് ആൻഡേഴ്സണ് നേടാൻ സാധിച്ചത്.

ടെസ്റ്റ് ബൗളിങ് റാങ്കിങ്

( Picture Courtesy : Icc )

ടെസ്റ്റ് ബാറ്റിങ് റാങ്കിങ്

( Picture Courtesy : Icc )