Skip to content

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ, ഓൾ റൗണ്ടർ മൊയിൻ അലി എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. യുവതാരം ഡോം ബെസിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സ്പിന്നർ ജാക്ക് ലീച്ചിന് റിസർവ് ലിസ്റ്റിൽ ഉൾപെടുത്തി.

ജോ റൂട്ടിന്റെ അഭാവത്തിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സാണ് സതാംപ്ടണിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ നയിക്കുന്നത്. ഇതാദ്യമായാണ് ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനാകുന്നത്.

ഇംഗ്ലണ്ട് ടീം ; ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ഡൊമിനിക് ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്‌ലർ, സാക്ക് ക്രാളി, ജോ ഡെൻലി, ഒല്ലി പോപ്പ്, ഡോം സിബ്ലി, ക്രിസ് വോക്സ്, മാർക്ക് വുഡ്.

റിസർവ് ; ജെയിംസ് ബ്രേസി, സാം കറൻ, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, സാകിബ് മഹമൂദ്, ക്രെയ്ഗ് ഓവർട്ടൺ, ഒല്ലി റോബിൻസൺ, ഒല്ലി സ്റ്റോൺ