Skip to content

ഈഡൻ ഗാർഡൻസ് പുറകിലാകും, ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങുന്നു

75000 പേർക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങുന്നു. 350 കോടി രൂപ മുതൽ മുടക്കിൽ 100 ഏക്കറിലാണ് സ്റ്റേഡിയം ഉയരുന്നത്. ജയ്പൂരിൽ നിന്നും 25 കിലോമീറ്റർ അകലെ ചോമ്പ് എന്ന ഗ്രാമത്തിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെന്നും നാല് മാസത്തിനകം തന്നെ നിർമാണം ആരംഭിക്കുമെന്നും രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു.

നിലവിൽ അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയമാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. മൊട്ടേരയിലെ കപ്പാസിറ്റി 1.10 ലക്ഷവും മെൽബണിലേത് 1.02 ലക്ഷവുമാണ്. നിലവിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം.