Skip to content

ആത്മവിശ്വാസത്തോടെ പന്തെറിയാൻ സഹായിച്ചത് എം എസ് ധോണി ; കുൽദീപ് യാദവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ആത്മവിശ്വാസത്തോടെ പന്തെറിയാൻ സഹായിച്ചത് ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ ക്യാപ്റ്റനും കൂടിയായിരുന്ന എം എസ് ധോണിയാണെന്ന് സ്പിന്നർ കുൽദീപ് യാദവ്. കരിയറിന്റെ തുടക്കത്തിൽ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ തനിക്ക് സാധിച്ചിരുന്നില്ലയെന്നും അതെല്ലാം പഠിച്ചത് ധോണിയിൽ നിന്നായിരുന്നുവെന്നും ഏകദിന ക്രിക്കറ്റിൽ ധോണിയുടെ സാന്നിധ്യം വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും Espncricinfo യ്ക്ക് നൽകിയ അഭിമുഖത്തിൽ കുൽദീപ് പറഞ്ഞു.

( Picture Source : Twitter )

” കരിയറിന്റെ തുടക്കത്തിൽ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. അക്കാര്യം ഞാൻ പഠിച്ചെടുത്തത് എം എസ് ധോണിയിൽ നിന്നാണ്. ഏതൊക്കെ സമയത്ത് പന്ത് സ്പിൻ ചെയ്യണം അല്ലെങ്കിൽ പിച്ച് ചെയ്യണമെന്നൊക്കെ അദ്ദേഹമെന്നോട് പറയുമായിരുന്നു. ” കുൽദീപ് യാദവ് പറഞ്ഞു.

( Picture Source : Twitter )

” അദ്ദേഹം സ്റ്റമ്പിന് പുറകിലുള്ളപ്പോൾ ഒരിക്കലും ഫീൽഡ് സെറ്റ് ചെയ്യുന്നതിൽ ഞാൻ ശ്രദ്ധ നൽകിയിരുന്നില്ല. എന്നെ എവിടേക്കാണ് ബാറ്റ്‌സ്മാൻ അടിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം അതിനനുസരിച്ച് അദേഹം ഫീൽഡ് സെറ്റ് ചെയ്യുകയും ചെയ്യും ” കുൽദീപ് കൂട്ടിച്ചേർത്തു.