Skip to content

വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യരുതെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് പാകിസ്ഥാൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ബാബർ അസം. കോഹ്ലിയേക്കാൾ പാകിസ്ഥാൻ ഇതിഹാസങ്ങളായ ജാവേദ് മിയാൻദാദ്, മൊഹമ്മദ് യൂസഫ്, യൂനിസ് ഖാൻ അടക്കമുള്ളവരുമായി തന്നെ താരതമ്യം ചെയ്യുന്നതാണ് നല്ലതെന്നും ടെലി കോൺഫറൻസിൽ ബാബർ അസം പറഞ്ഞു.

( Picture Source : Twitter )

തുടക്കക്കാലം മുതൽ തന്നെ പാകിസ്ഥാന്റെ വിരാട് കോഹ്ലിയെന്നാണ് ആരാധകർ ബാബർ അസമിനെ വിശേഷിപ്പിച്ചത്. കോഹ്ലിയെ പോലെ മികച്ച ബാറ്റ്‌സ്മാനാകുവാനാണ് ആഗ്രഹമെന്ന് തുറന്നുപറഞ്ഞിട്ടുള്ള ബാബർ എന്നാൽ താരതമ്യങ്ങളോട് ഇതിനുമുൻപും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

( Picture Source : Twitter )

” കഴിഞ്ഞ പര്യടനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പര വിജയിക്കുകയെന്നതാണ് പര്യടനത്തിലെ ഞങ്ങളുടെ ആദ്യ ലക്ഷ്യം. ഹോം ആനുകൂല്യം ഇംഗ്ലണ്ടിന് ഉണ്ടെങ്കിൽ കൂടെയും ഇംഗ്ലണ്ട് ബാറ്റ്‌സ്ന്മാരെ ബുദ്ധിമുട്ടിക്കാൻ ഞങ്ങളുടെ ബൗളർമാർക്ക് സാധിക്കും. ” ബാബർ അസം കൂട്ടിച്ചേർത്തു.