Skip to content

ഇംഗ്ലണ്ടിന്റെ മുൻനിര ദുർബലം ; പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി

ഇംഗ്ലണ്ടിന്റെ ദുർബലമായ മുൻനിരയെയായിരിക്കും തന്റെ ടീം ലക്ഷ്യം വെയ്ക്കുകയെന്ന് പാകിസ്ഥാൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ അസ്ഹർ അലി. മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്ക് വിരമിച്ചതിന് ശേഷം ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റിങ് നിര ദുർബലമാണെന്നും ഇപ്പോഴുള്ള ബാറ്റ്‌സ്മാന്മാരുടെ ആത്മവിശ്വാസകുറവ് തങ്ങൾക്ക് അനുകൂലമാകുമെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.

മൂന്ന് ടെസ്റ്റ് മത്സരവും മൂന്ന് ടി20 മത്സരവും അടങ്ങിയ പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം ജൂലൈ 30 നാണ് ആരംഭിക്കുന്നത്.

” അവരുടെ ബാറ്റിങ് നോക്കൂ. അലസ്റ്റയർ കുക്ക് വിരമിച്ചതിന് ശേഷം മുൻനിര ദുർബലമാണ്. നിരവധി ബാറ്റ്‌സ്മാന്മാരെ അവർ പരീക്ഷിച്ചു. ഇപ്പോൾ സെറ്റിൽ ആയെന്ന് തോന്നുമെങ്കിലും ആത്മവിശ്വാസകുറവ് പ്രകടനമാണ്. ഞങ്ങൾ അതാണ് ഉറ്റുനോക്കുന്നത്. ”

“തീർച്ചയായും അവരുടെ സാഹചര്യങ്ങളിൽ ബൗളിങ് അറ്റാക്ക് വളരെ ശക്തമാണ് അക്കാര്യത്തിൽ സംശയം ഒന്നും തന്നെയില്ല. ആർച്ചറൊഴിച്ച് ബ്രോഡ്, ആൻഡേഴ്സൻ, സ്റ്റോക്സ്, വുഡ് എന്നിവരെ നേരിട്ടപ്പോൾ പോലും വിജയിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ” അസ്ഹർ അലി പറഞ്ഞു.