Skip to content

ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് ഇറങ്ങുക ബ്ലാക്ക് ലൈവ്‌സ് മാറ്റർ ലോഗോ പതിപ്പിച്ച ജേഴ്സി ധരിച്ച്

ജൂലൈ എട്ടിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വർണ വിവേചനത്തിനെതിരായ സന്ദേശവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. പരമ്പരയിലെ മൂന്ന് മത്സരത്തിലും ബ്ലാക്ക് ലൈവ്‌സ് മാറ്റർ ലോഗോ പതിപ്പിച്ച ജേഴ്സിയായിരിക്കും വെസ്റ്റിൻഡീസ് താരങ്ങൾ ധരിക്കുക. പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഉപയോഗിച്ച അതേ ലോഗോയാണ് വെസ്റ്റിൻഡീസ് ടീമും ഉപയോഗിച്ചിരിക്കുന്നത്.

ഈ എംബ്ലം ജേഴ്സിയിൽ ഉപയോഗിക്കാനുള്ള അനുമതി ഐസിസിയും നൽകികഴിഞ്ഞു.

” ക്രിക്കറ്റിനെ സംബന്ധിച്ചും വെസ്റ്റിൻഡീസ് ടീമിനെ സംബന്ധിച്ചും ഇത് ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട നിമിഷമാണ്. ഇംഗ്ലണ്ടിലേക്ക് ഞങ്ങൾ വന്നിരിക്കുന്നത് വിസ്ഡൻ ട്രോഫി നിലനിർത്താനാണ്. എന്നാൽ ലോകത്തെമ്പാടും നീതിയ്ക്കും തുല്യതയ്ക്കും വേണ്ടി നടക്കുന്ന പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. ” വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ പറഞ്ഞു.

മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ്‌ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും പുനരാരംഭിക്കുന്നത്.

( Picture Source : Twitter )

ജൂലൈ എട്ടിന് സൗത്താപ്ടണിലാണ് മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ജൂലൈ 16 നും ജൂലൈ 24 നും മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോർഡിലാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നടക്കുക.

ജോ റൂട്ടിന്റെ അഭാവത്തിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സായിരിക്കും ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ നയിക്കുക.

ടീം ;