Skip to content

റൂട്ടിന് ആദ്യ ടെസ്റ്റ് നഷ്ടമാകും, ഇംഗ്ലണ്ടിന് പുതിയ ക്യാപ്റ്റൻ

ജൂലൈ എട്ടിന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് കളിക്കാനാകില്ല. ഭാര്യ രണ്ടാം കുഞ്ഞിന് ജന്മം നൽകുന്നതിന് തുടർന്നാണ് ജോ റൂട്ട് ആദ്യ ടെസ്റ്റിൽ നിന്നും വിട്ടുനിൽക്കുന്നത്. ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സായിരിക്കും റൂട്ടിന്റെ അഭാവത്തിൽ ഇംഗ്ലണ്ടിനെ നയിക്കുക. ഇതാദ്യമായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനാവുന്നത്.

ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനാകാൻ സാധിക്കുതിൽ അഭിമാനമുണ്ടെന്നും ഒരേയൊരു മത്സരമാണെങ്കിൽ പോലും താൻ ഇംഗ്ലണ്ടിനെ നയിച്ചിരുന്നുവെന്ന് പറയുവാൻ സാധിക്കുന്നത് വലിയ കാര്യമാണെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

( Picture Source : Twitter )

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ജൂലൈ എട്ടിന് സൗത്താംപ്ടണിലാണ് മത്സരം നടക്കുന്നത്. ജൂലൈ 16 നും ജൂലൈ 24 നും മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോർഡിലാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നടക്കുക.