Skip to content

ആഭ്യന്തര ക്രിക്കറ്റ് ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ ആരംഭിക്കും

കൗണ്ടി ക്രിക്കറ്റ് 2020 സീസൺ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഏപ്രിലിൽ ആരംഭിക്കേണ്ടിയിരുന്ന സീസൺ കോവിഡ് 19 മൂലം അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. ജൂലൈയിൽ നടക്കുന്ന ടീമുകളുടെ യോഗത്തിലാകും ചാമ്പ്യൻഷിപ്പ് നടത്തുന്നത് സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങളിലെത്തുക.

കളിക്കാർക്ക് തയ്യാറെടുപ്പുകൾ ജൂലൈ ഒന്നുമുതൽ ആരംഭിക്കാമെന്നും വുമൺസ് ആഭ്യന്തര ക്രിക്കറ്റ് ആരംഭിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ടെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

ജൂലൈ എട്ടിന് വെസ്റ്റിൻഡീസുമായുള്ള ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റ് വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുകയാണ്. എന്നാൽ ഏറെ പ്രതീക്ഷയോടെ എത്തിയ 100 ബോൾ ഫോർമാറ്റ് ടൂർണമെന്റായ ദി ഹൻഡ്രഡിന്റെ ആദ്യ സീസൺ കോവിഡ് 19 മൂലം അടുത്ത വർഷത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.