Skip to content

ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ഈ വർഷം തന്നെ നടക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളറും സൺറൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ഭുവനേശ്വർ കുമാർ.

ഐ പി എൽ പതിമൂന്നാം സീസൺ മാർച്ച് 29 മുതൽ മേയ് 24 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് 19 വ്യാപനം മൂലം ബിസിസിഐ സീസൺ അനിശ്ചിത കാലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

” തീർച്ചയായും ഐ പി എൽ നടക്കണം. ഈ ടൂർണമെന്റ് ക്രിക്കറ്റിനും ഒപ്പം സാമ്പത്തികമായ കാരണങ്ങളാലും വളരെ പ്രധാനപ്പെട്ടതാണ്. ” അടുത്തിടെ നടന്ന വെബിനാറിൽ ഭുവനേശ്വർ കുമാർ പറഞ്ഞു.

ഒക്ടോബർ 18 മുതൽ ഓസ്‌ട്രേലിയയിൽ ആരംഭിക്കേണ്ട ടി20 ലോകകപ്പ് ഐസിസി മാറ്റിവെയ്ക്കുകയാണെങ്കിൽ സെപ്റ്റംബർ – നവംബർ മാസങ്ങളിൽ ഐ പി എൽ നടത്താനാകുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.