Skip to content

ശമ്പളം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ എതിർക്കില്ല ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

കൊവിഡ് 19 നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം വെട്ടികുറയ്ക്കേണ്ടി വന്നാൽ ആ തീരുമാനത്തെ കളിക്കാർ എതിർക്കില്ലയെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ൻ.

ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതി താരങ്ങൾ മനസ്സിലാക്കണമെന്നും നമ്മുടെയെല്ലാം വരുമാനം ക്രിക്കറ്റിനെ ആശ്രയിച്ചാണെന്നും ഭാവിയിലേക്കുള്ള നിലനിൽപ്പിനായി ശമ്പളം വെട്ടിക്കുറയ്ക്കുകയെന്നത് അനിവാര്യമാണെങ്കിൽ അതിന് തയ്യാറാണെന്നും ടിം പെയ്ൻ പറഞ്ഞു.

കൊവിഡ് 19 മൂലം ഈ വർഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പും ഇന്ത്യയ്‌ക്കെതിരായ പരമ്പരയും സംശയത്തിന്റെ നിഴലിലാണ്.

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ഒഴിവാക്കിയാൽ 300 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ നഷ്ടം ക്രിക്കറ്റ് ഓസ്‌ട്രേലിയക്കുണ്ടാകും. ഇതിനകം തന്നെ പരമ്പരകൾ മാറ്റിവെച്ചതിനെ തുടർന്ന് 80 ശതമാനത്തോളം ജീവനക്കാർക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ അവധി നൽകുകയും ചെയ്‌തിരുന്നു.